നെന്മാറ: ക്രിസ്തുരാജ പള്ളിയിലെ കെസിവൈഎം നെന്മാറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു.
പരിപാടികൾക്ക് തുടക്കമായി വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് യുവജനങ്ങൾക്കായി ആത്മീയവും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. ഫാ. അമൽ വലിയവീട്ടിൽ ക്ലാസിന് നേതൃത്വം നൽകി. യുവജനങ്ങൾ നേരിടുന്ന സമകാലിക വെല്ലുവിളികൾ, ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതശൈലി, സമൂഹസേവനത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിസ്മോൻ ജോൺസൺ പതാക ഉയർത്തി. കെസിവൈഎം അംഗങ്ങളും ഇടവക വിശ്വാസികളും പങ്കെടുത്തു.